ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്ര ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകളില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ചോദ്യം ചെയ്ത് ആനന്ദബസാര്‍ പത്രിക ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക് വര്‍മയുമടങ്ങുന്ന ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
അന്തിമ തീരുമാനം കോടതി വിധിക്കുവിധേയമായിരിക്കും. കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഹര്‍ജി വീണ്ടും ഒക്ടോബര്‍ 11ന് പരിഗണിക്കും.

1 comments:
good
Post a Comment