ന്യൂദല്‍ഹി: പത്രവ്യവസായ മേഖലയിലെ തൊഴിലാളികളുടെ ശമ്പളവര്‍ധനക്കുള്ള ജസ്റ്റിസ് മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ബുധനാഴ്ച പരിഗണിക്കാമെന്ന് തീരുമാനിച്ചതായിരുന്നെങ്കിലും കോടതി പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച കോടതി ചേര്‍ന്നപ്പോള്‍ ദേശീയ യൂനിയനുകളെ പ്രതിനിധാനം ചെയ്യുന്ന അഡ്വ. കോളിന്‍ ഗൊണ്‍സാല്‍വസ് ഇക്കാര്യം ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയുടെയും ദീപക് വര്‍മയുടെയും ശ്രദ്ധയില്‍പെടുത്തി. ഇതേതുടര്‍ന്നാണ് 21ലേക്ക് മാറ്റി നിശ്ചയിച്ചത്.
2010 ഡിസംബര്‍ അവസാനമാണ് വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.
0 comments:
Post a Comment