കോഴിക്കോട്: പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മജീതിയ വേജ്ബോര്‍ഡ് ശിപാര്‍ശകള്‍ 'മാധ്യമം' നടപ്പാക്കി.
ശിപാര്‍ശകള്‍ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമ്ധ പത്രവും മലയാള്ധിലെ ആദ്യ്ധതുമാണ് മാധ്യമം. 2010 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യ്ധാടെയാണ് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. മാധ്യമ്ധില്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള തീരുമാന്ധ കേരള പത്രപ്രവര്ധ്‍ക യൂനിയന്‍ അഭിനന്ദിച്ചു. മാധ്യമം മാനേജ്മെന്റ് തീരുമാനം മാതൃകാപരമാണെന്നും എല്ലാ മാനേജ്മെന്റുകളും വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തയാറാവണമെന്നും യൂനിയന്‍ പ്രസിഡന്റ് കെ.സി. രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും ആവശ്യപ്പെട്ടു.
മജീതിയ വേജ് ബോര്‍ഡ് നടപ്പാക്കിയ 'മാധ്യമം' മാനേജ്മെന്റിനെ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും അഭിനന്ദിച്ചു. മാധ്യമ മേഖലയിലെ വ്യവസായ സമാധാനം നിലനിര്ധ്‍ാന്‍ ഈ നടപടി സഹായിക്കുമെന്ന് ഇരുവരും പറഞ്ഞു. 12 വര്‍ഷ്ധിനുശേഷമുണ്ടായ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ക്കെതിരെ ഏറെ സമ്മര്‍ദങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്ക്ധെന്നെ അവ നടപ്പാക്കാന്‍ തയാറായ മാധ്യമം മാനേജ്മെന്റിനെ മാധ്യമം ജേണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് പി.എ. അബ്ദുല്‍ ഗഫൂറും സെക്രട്ടറി പി.സി. സെബാസ്റ്റ്യനും അഭിനന്ദിച്ചു. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള തീരുമാനം മാധ്യമം എംപ്ലോയീസ് യൂനിയന്‍ സെന്‍ട്രല്‍ കമ്മിറ്റിയും സ്വാഗതം ചെയ്തു. മുന്‍നിര പത്രങ്ങള്‍ പോലും വേജ് ബോര്‍ഡ് ശിപാര്‍ശകളോട് മുഖം തിരിച്ചുനില്‍ക്കെ അവ നടപ്പാക്കിയ മാനേജ്മെന്റിനെ അഭിനന്ദിക്കുന്നതായി ജനറല്‍ സെക്രട്ടറി കെ.സി. സാജു പറഞ്ഞു.
NEWS ROUND UP
Loading Today Head Line...
0 comments:
Post a Comment