ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടേയും പത്ര ജീവനക്കാരുടേയും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വേജ് ബോര്‍ഡ് ശിപാര്‍ശകളെ ചോദ്യം ചെയ്ത് ഏതാനും മാധ്യമ സ്ഥാപന ഉടമകള്‍ സുപ്രിം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും ശിപാര്‍ശകള്‍ നടപ്പാക്കുക. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ അംഗീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു
പത്രപ്രവര്ത്തകരുടെയും പത്ര സ്ഥാപനങ്ങളിലെ മറ്റു ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം മൂന്നിരട്ടിവരെ വര്ധിപ്പിക്കണമെന്നും വിരമിക്കല്‍ പ്രായം 65 ആയി ഉയര്ത്തണമെന്നാണു വേജ് ബോര്ഡ് ശുപാര്‍ശ. ഇപ്പോഴത്തെ അടിസ്ഥാന ശമ്പളത്തിനൊപ്പം ക്ഷാമ ബത്ത പൂര്ണമായി ലയിപ്പിച്ചും 30% ഇടക്കാലാശ്വാസം ചേര്ത്തുമാണ് പുതിയ അടിസ്ഥാന ശമ്പളം നിര്ണയിക്കേണ്ടതെന്നും അതിന്റെ 35%വരെ 'വേരിയബിള്‍ പേ നല്കണമെന്നും ജസ്റ്റിസ് ജി.ആര്‍. മജീതിയ അധ്യക്ഷനായ ബോര്ഡ് നിര്ദ്ദേശിച്ചിട്ടുണ്ട്.
ബോര്ഡിന്റെ നിര്ദ്ദേശങ്ങള്ക്കു പൊതുവില്‍ 2008 ജനുവരി എട്ടു മുതലുള്ള പ്രാബല്യവും, വേരിയബിള്‍ പേ ഘടകത്തിന് കഴിഞ്ഞ ജൂലൈ ഒന്നു മുതലുള്ള പ്രാബല്യവുമാണ് നിര്ദ്ദേശിച്ചിട്ടുള്ളത്. WAGE BORD REPORT
0 comments:
Post a Comment