തിരുവനന്തപുരം: പത്രജീവനക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും വേതന പരിഷ്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് മജീതിയ വേജ്ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഉടന്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പത്രജീവനക്കാര്‍ മാര്‍ച്ച്നടത്തി .
ജസ്റ്റീസ് മജീതിയ വേജ്ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ച് നിയമപ്രാബല്യത്തില്‍ വരുത്താന്‍ കാലതാമസം വരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ആള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22ന് രാജ്യവ്യാപകമായി രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ എന്‍ ലതാനാഥനും ജനറല്‍ സെക്രട്ടറി വി ബാലഗോപാലും അറിയിച്ചു ഒരു ദശാബ്ദത്തിന് മുമ്പ് രൂപീകരിച്ച ജസ്റ്റീസ് മാനിസാന വേജ്ബോര്‍ഡ് ശുപാര്‍ശ ചെയ്ത വേതനമാണ്് മാധ്യമസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഇന്നും ലഭിക്കുന്നത്. ജസ്റ്റീസ് മജീതിയ വേജ്ബോര്‍ഡ് 2010 ഡിസംബര്‍ 31ന് അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച് നിയമപ്രാബല്യത്തില്‍ വരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് വരുത്തുന്നത്. കേന്ദ്ര^സംസ്ഥാന ജീവനക്കാര്‍ക്കു മാത്രമല്ല അസംഘടിത തൊഴിലാളികള്‍ക്കും ഈ കാലയളവില്‍ പല പ്രാവശ്യം ശമ്പള പരിഷ്കരണം നടത്തിക്കഴിഞ്ഞു.
തിരുവനന്തപുരം കനകക്കുന്ന് ഗേറ്റിന് സമീപത്ത് നിന്നും രാജ്ഭവന്‍ മാര്‍ച്ച് ആരംഭിക്കും.
ആര്‍.എസ്.പി ദേശീയ സെക്രട്ടറി പ്രഫ. ടി ജെ ചന്ദ്രചൂഢന്‍ ഉദ്ദുഘാടനം ചെയ്തു, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ എസ്.ആര്‍. ശക്തിധരന്‍ , സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ നായര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി തുടങ്ങി രാഷ്ട്രീയ ^ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു . മാര്‍ച്ചിന് ശേഷം ഫെഡറേഷന്‍ ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
0 comments:
Post a Comment