കോഴിക്കോട്: സിറാജ് ദിനപത്രത്തില്‍ ഒരു തൊഴിലാളിയെ സസ്‌പെന്റ്
ചെയ്തതുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനുകള്‍ മൂന്നു മാസക്കാലമായി
സമരത്തില്‍. ബിനീഷ് എന്ന തൊഴിലാളിയെ സസ്‌പെന്റ് ചെയ്തതുമായി
ബന്ധപ്പെട്ടാണ് പത്രപ്രവര്‍ത്തക യൂണിയനുകളായ കെ.യു.ഡബ്ല്യു.ജെയും
കെ.എന്‍.ഇ.എഫും സംയുക്തമായി റിലെ നിരാഹാര സമരം നടന്നു .
ബിനീഷിനെ പിരിച്ചുവിട്ടത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ
ഭാഗമായാണെന്ന് പത്രപ്രവര്‍ത്തക യൂണിയനുകള്‍ ആരോപിച്ചു. കെ.എന്‍.ഇ.എഫ്
സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, സിറാജ്
സെല്ലിലെ മുന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ യൂണിയന്‍ പ്രവര്‍ത്തനം
നടത്തുന്ന ബിനീഷ് നിലവില്‍ കെ.എന്‍.ഇ.എഫിന്റെ സിറാജ് സെല്ലിലെ ട്രഷറര്‍
ആണ്. 16 വര്‍ഷക്കാലമായി സിറാജില്‍ പ്രവര്‍ത്തിച്ചു വരുന്ന തൊഴിലാളി
കൂടിയാണ് ബിനീഷ്.
മാനേജ്‌മെന്റിന്റെ ദുഷ്പ്രഭുത്വമാണ് ബിനീഷിന്റെ സസ്‌പെന്‍ഷനിലൂടെ വെളിവാക്കപ്പെടുന്നത്. ട്രേഡ് യൂണിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മാനേജുമെന്റുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കള്ള കേസുകളില്‍ ഉള്‍പ്പെടുത്താനും പുറത്താക്കാനുമുള്ള ഇത്തരം നടപടികള്‍ അപലപനീയം കൂടിയാണ്.