8:53 AM
KNEF
കെ.യു.ഡബ്ല്യു.ജെ-കെ.എന്‍.ഇ.എഫ് പ്രതിഷേധ കൂട്ടായ്മ മലപ്പുറത്ത് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: വേജ് ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കാത്ത പത്ര മാനേജ്മെന്റുകളുടെ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രതിഷേധ കൂട്ടായ്മ നടത്തി. കേരള പത്ര പ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രസ്ക്ലബ് ഹാളില്‍ നടന്ന കൂട്ടായ്മ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതിയ ഈ കാലഘട്ടത്തില്‍ വേജ് ബോര്‍ഡ് നടപ്പാക്കുന്നതിന് ഇത്രയും കാലതാമസം ഉണ്ടാകുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് കരീം മൌലവി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് വി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് സി. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി എം. കുഞ്ഞാപ്പ സ്വാഗതവും കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി റഷീദ് ആനപ്പുറം നന്ദിയും പറഞ്ഞു.
12:24 AM
KNEF
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച ജസ്റ്റിസ് മജീദിയ വേജ്ബോര്‍ഡ് ശിപാര്‍ശ മനേജ്മെന്റുകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് കുടുംബധര്‍ണ നടത്തി . കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ രാവിലെ പത്തിന് ധര്‍ണ കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു .അഡ്വ:തമ്പാന്‍ തോമസ് മുഖ്യ പ്രസംഗം നടത്തി കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും ചേര്‍ന്ന കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ധര്‍ണ. കണ്ണൂര്‍ ജില്ലയിലെ പത്ര ജീവനക്കാരം കുടുംബവും ധര്‍ണയില്‍ പങ്കെടുത്തു
8:58 PM
KNEF
* മാധ്യമസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ വേതനം പുതുക്കിയിട്ട് 12 വര്‍ഷം പിന്നിടുകയാണ്.
* ഇക്കാലയളവില്‍ ജീവിതച്ചെലവ് പല മടങ്ങ് വര്‍ധിച്ചു. ഇതര തൊഴില്‍ മേഖലകളിലെല്ലാം പല തവണ ശമ്പളവര്‍ധയുണ്ടായി.
* വേതന പരിഷ്കരണം വൈകുന്നതിനെതിരെ അഞ്ച് വര്‍ഷത്തിലേറെയായി മാധ്യമമേഖലയിലെ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്താണ്.
* കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മജീദിയ വേജ്ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടന്നു.
* കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയുള്ള നീക്കങ്ങളെ തൊഴിലാളി സംഘടനകള്‍ നിയമപരമായി നേരിട്ട് വിജയം നേടിയതിനു ശേഷമാണ് ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത്.
* ജ. മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ 2011 നവംബര്‍ 11ന് അംഗീകരിച്ച് കേന്ദ്ര തൊഴില്‍ വകുപ്പ് വിജ്ഞാപനം ചെയ്തു.
* ചില മാധ്യമ ഉടമകള്‍ കോടതിയെ സമീപിച്ച് വേതനപരിഷ്കരണം വൈകിപ്പിക്കാന്‍ ശ്രമം തുടരുന്നു.
* അത്തരം ഗൂഢാലോചനകള്‍ക്ക് വഴിപ്പെടാതെ സ്വന്തം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹമായതും വേജ് ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ളതുമായ ശമ്പളപരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (KUWJ)
കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (KNEF)
6:48 AM
KNEF
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ജസ്റ്റിസ് മജീദിയ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും അവകാശദിനം ആചരിച്ചു. ഐ.എന്‍.എസ്. നീതിപാലിക്കുക, വേജ്‌ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ അവകാശദിനാചരണവും സമരപ്രഖ്യാപനകണ്‍വെന്‍ഷനും സി.ഐ.ടി.യു. സംസ്ഥാനസെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.എന്‍.ഇ.എഫ്. സംസ്ഥാന സെക്രട്ടറി ആര്‍.വി. അബ്ദുല്‍റഷീദ്, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാസെക്രട്ടറി സി. വിനോദ്ചന്ദ്രന്‍ എന്നിവര്‍ സമരപ്രഖ്യാപനം നടത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
കെ.എം. കുട്ടികൃഷ്ണന്‍ (എ.ഐ.ടി.യു.സി.), കെ. ഗംഗാധരന്‍ (ബി.എം.എസ്.), മനയത്ത് ചന്ദ്രന്‍ (എച്ച്.എം.എസ്.), പി. ദിനകരന്‍ (കെ.എന്‍.ഇ.എഫ്.), അഡ്വ. എം. രാജന്‍ (ഐ.എന്‍.ടി.യു.സി.), കെ. പ്രേംനാഥ്, വി. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.