9:41 AM
KNEF
മാധ്യമ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ ധര്‍ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി സഹദേവന്‍ ഉടുഘാടനം ചെയ്തു
9:34 AM
KNEF
മലപ്പുറം: ജസ്റ്റിസ് മജീതിയ വേജ്ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ ധര്‍ണനടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി. നാരായണന്‍ അധ്യക്ഷത വഹിച്ചു.
പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഷരീഫ് പാലോളി, മുന്‍ പ്രസ്ക്ലബ് പ്രസിഡന്റ് പാലോളി കുഞ്ഞിമുഹമ്മദ്, അഡ്വ. ഹംസ (എസ്.ടി.യു),കെ.പി. അനില്‍ (സി.ഐ.ടി.യു), കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്റ് ബാബു മൈലമ്പാടി എന്നിവര്‍ സംസാരിച്ചു. കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി എം. കുഞ്ഞാപ്പ സ്വാഗതവും കെ.യു.ഡബ്ല്യൂ.ജെ ജില്ലാ സെക്രട്ടറി റഷീദ് ആനപ്പുറം നന്ദിയും പറഞ്ഞു.
8:32 PM
KNEF
സ്വാഗതസംഘം രൂപീകരിച്ചു
കോട്ടയം: കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ 15^ാം സംസ്ഥാന സമ്മേളനം 2012 മാര്‍ച്ച് 10, 11 തീയതികളില്‍ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പ്രസ്ക്ലബ് ഹാളില്‍ ചേര്‍ന്ന സമ്മേളനം റവന്യൂ^വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ അധ്യക്ഷനായി.
നഗരസഭാ ചെയര്‍മാന്‍ സണ്ണി കലൂര്‍ ചെയര്‍മാനും ജെയിംസ്കുട്ടി ജേക്കബ് വര്‍ക്കിങ് ചെയര്‍മാനും ഗോപന്‍ നമ്പാട്ട് ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം. മാണി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ്, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. ജോസ് കെ. മാണി എം.പി, എം.എല്‍.എമാരായ സുരേഷ്കുറുപ്പ്, കെ. അജിത്ത്, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, അഡ്വ. വി ബി ബിനു, പ്രസ്ക്ലബ് പ്രസിഡന്‍് ജോസഫ് സെബാസ്റ്റ്യന്‍, കെ.എന്‍.ഇ.എഫ് പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍, ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, വര്‍ഗീസ് ചെമ്പോല എന്നിവരാണ് രക്ഷാധികാരികള്‍. സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ പ്രസ്ക്ലബ് സെക്രട്ടറി ആര്‍. രാജീവ്, ഇ. വി രവീന്ദ്രന്‍ (ഫിനാന്‍സ്), പ്രസ്ക്ലബ് ട്രഷറര്‍, ടി.പി. മോഹന്‍ദാസ്, ജേക്കബ് കുര്യന്‍ (പ്രോഗ്രാം), മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് എം.കെ. പ്രഭാകരന്‍, പി.കെ. മത്തായി (റിസപ്ഷന്‍), മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി.കെ. അനില്‍കുമാര്‍, സിജി ഏബ്രഹാം (ഫുഡ്), സണ്ണി ലൂക്കോസ്, കോര സി. കുന്നുംപുറം (പ്രചാരണം), പി.ആര്‍. സാബു, മാത്യൂസ് (വളണ്ടിയര്‍).
യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സണ്ണി കലൂര്‍, കെ.എന്‍. ലതാനാഥന്‍, സി. മോഹനന്‍, എം. കുഞ്ഞാപ്പ, ആര്‍.വി. അബ്ദുള്‍ റഷീദ്, ജോണ്‍സണ്‍, ജയചന്ദ്രന്‍, റെജി ആന്റണി, കെ.സി. സാബു, കോര സി. കുന്നുംപുറം, ടി.പി. മോഹന്‍ദാസ്, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ഗോപന്‍ നമ്പാട്ട് സ്വാഗതവും ജയിംസ്കുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.
1:58 AM
KNEF
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വേതന പരിഷ്കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും ചേര്‍ന്ന് പ്രക്ഷോഭം ആരംഭിക്കും. നവംബര്‍ 11ന് നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയിട്ടും മാധ്യമ സ്ഥാപനങ്ങള്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. ദീര്‍ഘകാലത്തെ പ്രക്ഷോഭത്തിനും നിയമ പോരാട്ടത്തിനും ശേഷമാണ് കേന്ദ്ര ഗവണ്‍മെന്റ് വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. വേതന പരിഷ്കരണം അട്ടിമറിക്കാനുള്ള നീക്കമാണ് മാനേജ്മെന്റുകളും ഐ.എന്‍.എസും നടത്തുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഡിസംബര്‍ 31ന് ഒരു വര്‍ഷം പിന്നിടുകയാണ്. അന്ന് അവകാശദിനാചരണവും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരപ്രഖ്യാപന കണ്‍വെന്‍ഷനും സംഘടിപ്പിക്കും. അവകാശ ദിനാചരണത്തിന്റെ ഭാഗമായി ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് കെ.യു.ഡബ്ല്യു.ജെ ^കെ.എന്‍.ഇ.എഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപം നല്‍കുമെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു.
9:22 PM
KNEF

കോഴിക്കോട്: പന്ത്രണ്ടുവര്‍ഷത്തിനുശേഷം പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണശുപാര്‍ശ പത്രസ്ഥാപനങ്ങള്‍ നടപ്പാക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.എഫ്. പെന്‍ഷന്‍ പലിശ കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളീയരുടെ ആശങ്ക ഇല്ലാതാക്കണമെന്നുമുള്ള പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല ഉദ്ഘാടനംചെയ്തു.
കെ.എന്‍.ഇ.എഫ്. സംസ്ഥാനപ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ അധ്യക്ഷതവഹിച്ചു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍പദ്ധതിയിലെ അപാകം പരിഹരിക്കണമെന്ന് മുഖ്യപ്രഭാഷണത്തില്‍ എം.കെ. രാഘവന്‍ എം.പി. ആവശ്യപ്പെട്ടു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍, നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി പി.പി. ബാബുരാജ്, സ്വാഗതസംഘം ചെയര്‍മാന്‍ പി. ദിനകരന്‍, ജനറല്‍കണ്‍വീനര്‍ ടി.എം. അബ്ദുള്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി. കുമാരന്‍കുട്ടി ട്രേഡ് യൂണിയന്‍ ക്ലാസ്സെടുത്തു.
ജില്ലാ പ്രസിഡന്റ് ആര്‍.വി. അബ്ദുള്‍റഷീദിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധിസമ്മേളനം ട്രേഡ്‌യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ടി. ദാസന്‍ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ആശംസയര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി പി.പി. ബാബുരാജ് റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി. പ്രമോദ്കുമാര്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു. കെ. ശ്യാംകുമാര്‍, കെ. പ്രേമരാജന്‍, പി. അബ്ദുള്‍അസീസ്, വി. സോമന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി. സോമന്‍ (പ്രസി. ദേശാഭിമാനി), പി. അബ്ദുള്‍ അസീസ് (ചന്ദ്രിക), സി.കെ. രമേശ്ബാബു (മാതൃഭൂമി-വൈ.പ്രസി), ടി.എം. അബ്ദുള്‍ ഹമീദ് (സെക്ര-മാധ്യമം), കെ. ശ്യാംകുമാര്‍ (മാതൃഭൂമി), കെ.പി. ബിനീഷ് (സിറാജ്-ജോ.സെക്ര), ടി. ബിജോയ്കുമാര്‍ (ട്രഷ-മാതൃഭൂമി) എന്നിവരെ തിരഞ്ഞെടുത്തു.