KNEF

സാംസ്‌കാരിക ഘോഷയാത്ര

പത്രജീവനക്കാർക്ക് ക്ഷേമനിധി പരിഗണനയിൽ:ഉമ്മൻചാണ്ടി

മാധ്യമപ്രവര്‍ത്തകര്‍ക്കു സമഗ്ര ക്ഷേമനിധി ഉടന്‍: മുഖ്യമന്ത്രി
മജീതിയ വേജ് ബോര്‍ഡ് നടപ്പാക്കിയ 'മാധ്യമം' മാനേജ്മെന്റിനെ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും അഭിനന്ദിച്ചു

NEWS ROUND UP

Loading Today Head Line...

Tuesday, October 25, 2011

വേജ്ബോര്‍ഡ്‌ മന്ത്രി സഭ അംഗീകാരം നല്‍കി





ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടേയും പത്ര ജീവനക്കാരുടേയും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വേജ് ബോര്‍ഡ് ശിപാര്‍ശകളെ ചോദ്യം ചെയ്ത് ഏതാനും മാധ്യമ സ്ഥാപന ഉടമകള്‍ സുപ്രിം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും ശിപാര്‍ശകള്‍ നടപ്പാക്കുക. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ അംഗീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു 
പത്രപ്രവര്ത്തകരുടെയും പത്ര സ്ഥാപനങ്ങളിലെ മറ്റു ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം മൂന്നിരട്ടിവരെ വര്ധിപ്പിക്കണമെന്നും വിരമിക്കല്പ്രായം 65 ആയി ഉയര്ത്തണമെന്നാണു  വേജ് ബോര്ഡ് ശുപാര്. ഇപ്പോഴത്തെ അടിസ്ഥാന ശമ്പളത്തിനൊപ്പം ക്ഷാമ ബത്ത പൂര്ണമായി ലയിപ്പിച്ചും 30% ഇടക്കാലാശ്വാസം ചേര്ത്തുമാണ് പുതിയ അടിസ്ഥാന ശമ്പളം നിര്ണയിക്കേണ്ടതെന്നും അതിന്റെ 35%വരെ 'വേരിയബിള്പേ നല്കണമെന്നും ജസ്റ്റിസ് ജി.ആര്‍. മജീതിയ അധ്യക്ഷനായ ബോര്ഡ് നിര്ദ്ദേശിച്ചിട്ടുണ്ട്.

ബോര്ഡിന്റെ നിര്ദ്ദേശങ്ങള്ക്കു പൊതുവില്‍ 2008 ജനുവരി എട്ടു മുതലുള്ള പ്രാബല്യവും, വേരിയബിള്പേ ഘടകത്തിന് കഴിഞ്ഞ ജൂലൈ ഒന്നു മുതലുള്ള പ്രാബല്യവുമാണ് നിര്ദ്ദേശിച്ചിട്ടുള്ളത്. WAGE BORD REPORT

Friday, October 14, 2011

പണിമുടക്കിനു തയ്യാറെടുക്കുക


പ്രിയ സുഹൃത്തുക്കളേ...


മാധ്യമ മേഖലയിലെ തൊഴിലാളികള്‍ വളരെ പ്രതീക്ഷയോടെയാണ് ജസ്റ്റിസ് മജീതിയ വേജ്ബോര്‍ഡ് റിപ്പോര്‍ട്ടിനെ കാത്തിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി ഈ മേഖലയില്‍ വേതന പരിഷ്കരണം ഉണ്ടായിട്ടില്ല എന്നതുതന്നെ കാരണം. പത്രജീവനക്കാരുടെ സംഘടനകളുടെ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായാണ് വേജ്ബോര്‍ഡ് നിയമിക്കപ്പെട്ടത്. അഖിലേന്ത്യാ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് മാര്‍ച്ചു നടത്തിയ ശേഷമാണ് ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും! ഇപ്പോള്‍ മാസം പത്തു പകുതിയായിട്ടും കേന്ദ്രസര്‍ക്കാര്‍ വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് കാബിനറ്റില്‍ വെച്ച് പാസ്സാക്കാന്‍ തയ്യാറായിട്ടില്ല. ചില പത്രമുതലാളിമാര്‍ കേസുകൊടുത്തിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ ആദ്യം കാരണം പറഞ്ഞത്. എന്നാല്‍ ശമ്പളപരിഷ്കരണം പാസ്സാക്കാന്‍ സര്‍ക്കാറിന് കോട തി വിധിക്കു കാത്തിരിക്കേണ്ടതില്ല എന്നു സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും കേന്ദ്രം തൊഴിലാളിദ്രോഹ നിലപാട് തുടരുകയാണ്. പത്രഉടമകളുടെ ശക്തമായ സമ്മര്‍ദത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഈ സാഹചര്യത്തില്‍, പത്രവ്യവസായ മേഖലയിലെ തൊഴിലാളികളുടെ ന്യായമായ ഈ ആവശ്യം നടപ്പാക്കിക്കിട്ടും വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം നടക്കും.  13നും കാബിനറ്റില്‍ വിഷയം ചര്‍ച്ചക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, പട്ന, ലഖ്നോ, ജയ്പൂര്‍ എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നിലാണ് പ്രതിഷേധിച്ചത്. ആള്‍ ഇന്ത്യാ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍, പി.ടി.ഐ എംപ്ലോയിസ് ഫെഡറേഷന്‍, യു.എന്‍.ഐ വര്‍ക്കേഴ്സ് യൂനിയന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ആന്‍ഡ് ന്യൂസ് ഏജന്‍സി എംപ്ലോയീസ് യൂനിയന്‍, (സി.എന്‍.എന്‍.എ.ഇ.ഒ), എന്‍.യു.ജി.ഐ, ഐ.ജെ.യു, ഐ.എഫ്.ഡബ്ല്യു.ജെ എന്നീ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സംഘടനകളാണ്  ധര്‍ണ സംഘടിപ്പിച്ചത്.
കേരളത്തില്‍, കെ.എന്‍.ഇ.എഫ് പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് സമരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബര്‍ 10ന് കോഴിക്കോട്ടും 11ന് കെച്ചിയിലും 12ന് തിരുവനന്തപുരത്തും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചു. പ്രക്ഷോഭം സംഘാടനംകൊണ്ട് വന്‍ വിജയമായിരുന്നു; വിശേഷിച്ചും കോഴിക്കോട്ട്. ഇതിനായി കഠിനപ്രയത്നം ചെയ്ത മുഴുവന്‍ അംഗങ്ങളെയും അഭിനന്ദിക്കുന്നു.
ഈ അവസ്ഥയില്‍, സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ആവശ്യകത പത്രമേഖലയിലെ സംഘടനകള്‍ ഗൌരവത്തോടെ ചിന്തിക്കുന്നുണ്ട്. ഒക്ടോബര്‍ 27ന് കെ.യു.ഡബ്ല്യൂ.ജെയും കെ.എന്‍.ഇ.എഫും ചേര്‍ന്ന് കൊച്ചിയില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നു. പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ^പ്രതിഷേധ പരിപാടികള്‍ കണ്‍വെന്‍ഷനില്‍ ആലോചിക്കും. ഇതിനു മുന്നോടിയായി ഒക്ടോബര്‍ 18, 19ന് തിരുവനന്തപുരത്ത് ഇരുസംഘടനകളുടെയും പ്രധാനപ്രവര്‍ത്തകര്‍ കൂടിയിരിക്കുന്നുണ്ട്. തീരുമാനങ്ങള്‍ പിന്നാലെ അറിയിക്കും.
27ലെ കൊച്ചി പണിമുടക്ക് പ്രഖ്യാപന കണ്‍വെന്‍ഷനില്‍ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണം. ജില്ലാ കമ്മിറ്റികളും ഘടകയൂണിയന്‍ യോഗങ്ങളും വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ തീരുമാനിക്കണം. തിരുവനന്തപുരം 75, കൊല്ലം 30, കോട്ടയം 50, ആലപ്പുഴ 25, തൃശൂര്‍ 25, പാലക്കാട് 25, മലപ്പുറം 25, കോഴിക്കോട് 100, കണ്ണൂര്‍ 30 വീതം പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതുണ്ട്. കെ.യു.ഡബ്ലൂ.ജെയുടെ പ്രവര്‍ത്തകരുടെയും മികച്ച പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു.
കണ്‍വെന്‍ഷനും തുടര്‍ന്നു വരുന്ന പ്രക്ഷോഭപരിപാടികളും വിജയിപ്പിക്കാന്‍ സജീവശ്രദ്ധ ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.
അഭിവാദനങ്ങള്‍.
 
വി. ബാലഗോപാല്‍ജനറല്‍ സെക്രട്ടറി
കെ.എന്‍.ഇ.എഫ്

വേജ് ബോര്‍ഡ്: പത്രപ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു






ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്ക് വേജ്ബോര്‍ഡ് നടപ്പാക്കുന്നതിനെക്കുറിച്ചു പഠിച്ച ജസ്റ്റിസ് മജീദിയ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പത്രമാധ്യമപ്രവര്‍ത്തകരും പത്രജീവനക്കാരും ദേശവ്യാപകമായി ധര്‍ണ നടത്തി. ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നിലാണ് യു.പി.എ സര്‍ക്കാര്‍ മജീദിയ വേജ്ബോര്‍ഡ് ശിപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, പട്ന, ലഖ്നോ, ജയ്പൂര്‍ എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ആള്‍ ഇന്ത്യാ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍, പി.ടി.ഐ എംപ്ലോയിസ് ഫെഡറേഷന്‍, യു.എന്‍.ഐ വര്‍ക്കേഴ്സ് യൂനിയന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ആന്‍ഡ് ന്യൂസ് ഏജന്‍സി എംപ്ലോയീസ് യൂനിയന്‍, (സി.എന്‍.എന്‍.എ.ഇ.ഒ), എന്‍.യു.ജി.ഐ, ഐ.ജെ.യു, ഐ.എഫ്.ഡബ്ല്യു.ജെ എന്നീ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സംഘടനകളാണ് ധര്‍ണ സംഘടിപ്പിച്ചത്.



വേജ്ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ആവശ്യം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രിയെയും അറിയിക്കാമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രകടനക്കാര്‍ പിന്‍വാങ്ങിയത്. ശിപാര്‍ശകള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ പത്രപ്രവര്‍ത്തകര്‍ ദേശവ്യാപകമായി പണിമുടക്കുമെന്ന് സി.എന്‍.എന്‍.എ.ഇ.ഒ കണ്‍വീനര്‍ എം.എസ് യാദവ് പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമായി വെറും അധരവ്യായാമം മാത്രമാണ് ബി.ജെ.പി നടത്തുന്നതെന്നും വേജ്ബോര്‍ഡ് വിഷയം എപ്പോള്‍ വേണമെങ്കിലും പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും ശിപാര്‍ശകള്‍ നടപ്പാക്കാത്ത യു.പി.എ സര്‍ക്കാറിന്റെ നടപടി തന്നില്‍ അദ്ഭുതമുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tuesday, October 11, 2011

വേജ്ബോര്‍ഡ്: മന്ത്രിസഭ തീരുമാനമെടുക്കും വരെ ഇടപെടില്ലെന്നു സുപ്രീംകോടതി







ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വേതന പരിഷ്കരണത്തില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കും വരെ ഇടപെടില്ലെന്നു സുപ്രീം കോടതി അറിയിച്ചു. വേജ് ബോര്‍ഡ് നിര്‍ദേശം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ സെക്രട്ടറിക്ക് കത്തയച്ച പത്ര ഉടമകളുടെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു.

Monday, October 10, 2011

വേജ് ബോര്‍ഡ്: പത്രജീവനക്കാര്‍ ഉപരോധ സമരം നടത്തി








Posted on: 10 Oct 2011



കോഴിക്കോട്: മജീതിയ വേജ് ബോര്‍ഡ് കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പത്രജീവനക്കാര്‍ ഉപരോധ സമരം നടത്തി. പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്യു.ജെയും പത്രജീവനക്കാരുടെ സംഘടനയായ കെ.എന്‍.ഇ.എഫും സംയുക്തമായി സംഘടിപ്പിച്ച ഉപരോധ സമരത്തില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രസ് ക്ലബ് പരിസരത്ത് നിന്ന് പ്രകടനമായി നീങ്ങിയ മാര്‍ച്ച് നഗരം ചുറ്റിയാണ് മാനാഞ്ചിറയിലെ ആദായനികുതി ഓഫീസ് മുമ്പാകെ എത്തിയത്. ഉപരോധ സമരം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പത്രഉടമകള്‍ അവര്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ വിഹിതം ജീവനക്കാര്‍ക്ക് നല്‍കണമെന്ന് 1955 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് വേജ് ബോര്‍ഡ് ആക്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അത് നടപ്പിലാക്കാന്‍ പോലും പത്രഉടമകള്‍ തയാറാകുന്നില്ല. അതിന് കേന്ദ്രസര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് കെ.എന്‍ രവീന്ദ്രനാഥ് കുറ്റപ്പെടുത്തി. നീതിക്ക് വേണ്ടിയുള്ള സമരത്തിന് സി.ഐ.ടി.യുവിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കി.

ആദായനികുതി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പത്രജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 2010 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഇത് നടപ്പിലാക്കാതെ നീട്ടിക്കൊണ്ട് പോകുന്നതില്‍ ജീവനക്കാര്‍ ശക്തിയായി പ്രതിഷേധിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. രാജന്‍, എച്ച്.എം.എസ് ജില്ലാ നേതാവ് ചന്ദ്രന്‍ മനയത്ത്, ബി.എം.എസ്, എസ്.ടി.യു, ബെഫി എന്നിവയുടെ നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു.


കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.സി രാജഗോപാല്‍, സെക്രട്ടറി മനോഹരന്‍ മൊറായി, മുന്‍ സെക്രട്ടറി എന്‍ പത്മനാഭന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം സുധീന്ദ്രകുമാര്‍, കെ.എന്‍.ഇ.എഫ് നേതാക്കളായ അബ്ദുല്‍ റഷീദ്, ദിനകരന്‍ തുടങ്ങിയവരും സംസാരിച്ചു.

മജീദിയ വേജ് ബോര്‍ഡ് ;പിക്കറ്റിങ്ങിനിടെ സംഘര്‍ഷം

 കോഴിക്കോട്: മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട്  പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും നടത്തിയ ആദായ നികുതി ഓഫീസ് പിക്കറ്റിങ്ങിനിടെ നേരിയ സംഘര്‍ഷം. സമരക്കാരുടെ ഉപരോധം ലംഘിച്ച് ആദായ നികുതി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഓഫീസിനകത്ത് കയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.ഉദ്യോഗസ്ഥന്‍ പുറത്ത് പോകണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറി. ഇതേ തുടര്‍ന്ന് പൊലിസ ് ഇടപെട്ട് ഉദ്യേഗസ്ഥനെ പുറത്തിറക്കി.

ഉപവാസ സമരത്തിന്റെ ഫോട്ടോകളിലൂടെ

a

Share

Twitter Delicious Facebook Digg Stumbleupon Favorites More