9:24 AM
KNEF
തിരുവനന്തപുരം: ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ), കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും (കെ.എന്‍.ഇ.എഫ്) സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നില്‍ റിലേ സത്യഗ്രഹം ആരംഭിച്ചു. രാവിലെ തുടങ്ങിയ സത്യഗ്രഹം സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ ഉദ്ഘാടനം ചെയ്തു.
പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റിന് മുന്നില്‍ നടന്നുവരുന്ന കൂട്ടായ പ്രതിഷേധ സമരങ്ങള്‍ക്കൊപ്പം പത്രപ്രവര്‍ത്തകരും ജീവനക്കാരും അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊടിയുടെ നിറം നോക്കാതെ പൊതുവായ വിഷയങ്ങളില്‍ വിപുലമായ ഐക്യം കെട്ടിപ്പടുക്കേണ്ട സമയമാണിത്. വേജ്ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ നടപടിക്രങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര സര്‍ക്കാര്‍ അത് നോട്ടിഫൈ ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം അവകാശ ലംഘനങ്ങള്‍ ചോദ്യംചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ജനറല്‍ സെക്രട്ടറി എം.എസ്. റാവുത്തര്‍, ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. വിജയകുമാര്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍, എ.എം. കൃഷ്ണന്‍, കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി. ഗൌരിദാസന്‍ നായര്‍, ജില്ലാ പ്രസിഡന്റ് ആര്‍. അജിത്കുമാര്‍, കെ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി വി.ബാലഗോപാല്‍, ജില്ലാ സെക്രട്ടറി റെജി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. സിബി കാട്ടാമ്പള്ളി, എം.ജെ. ബാബു, സുരേഷ് വെള്ളിമംഗലം,എം.കെ. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സത്യഗ്രഹം 15 വരെ തുടരും.
3:17 AM
KNEF
ന്യൂദല്‍ഹി: പത്ര-വാര്‍ത്താ ഏജന്‍സികളിലെ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സേവന^വേതന വ്യവസ്ഥകള്‍ പുതുക്കുന്ന ജസ്റ്റിസ് മജീതിയ വേജ്ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കുന്ന കാര്യത്തില്‍ ജൂലൈ 14 വ്യാഴാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
ഏഴിന് വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താവിതരണ^പ്രക്ഷേപണ മന്ത്രി അംബികാ സോണി അറിയിച്ചതാണിത്. വ്യാഴാഴ്ച വിഷയത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നുവെന്നും അടുത്ത യോഗത്തില്‍ തീരുമാനമെടുക്കാന്‍ മാറ്റുകയാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.
പന്ത്രണ്ടു വര്‍ഷം മുമ്പാണ് പത്രജീവനക്കാര്‍ക്ക് ഒടുവിലത്തെ ശമ്പളപരിഷ്കരണം നടന്നത്. അഞ്ചു വര്‍ഷത്തില്‍ വേതനം പുതുക്കി നിശ്ചയിക്കണമെന്നാണ് നിയമം. എന്നാല്‍ മാധ്യമമേഖലയില്‍ ഇത് അനിശ്ചിതമായി വൈകുക പതിവാണ്. 1955ല്‍ വേജ്ബോര്‍ഡ് സംവിധാനം നിലവില്‍ വന്ന ശേഷം അഞ്ചു തവണ മാത്രമേ ശമ്പളപരിഷ്കരണം ഉണ്ടായിട്ടുള്ളൂ. ഇതില്‍തന്നെ പലപ്പോഴും നാമമാത്ര വര്‍ധനയാണുണ്ടാവാറ്.
നിരവധി സമരങ്ങള്‍ക്കു ശേഷമാണ് ഇക്കുറി വേജ്ബോര്‍ഡ് നിലവില്‍ വന്നത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് രാജിവെച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും തെരുവിലിറങ്ങി. അങ്ങനെയാണ് ജസ്റ്റിസ് മജീതിയ വേജ്ബോര്‍ഡിന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. പത്രജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തെ തുടര്‍ന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ഇടപെട്ട് കര്‍ശന നില്‍ദേശം നല്‍കിയപ്പോഴാണ് 2011 ഡിസംബര്‍ 31ന് ജസ്റ്റിസ് മജീതിയ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ, പത്രഉടമകളുടെ പൊതുവേദിയായ ഐ.എന്‍.എസ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളോട് എതിര്‍പ്പുമായി രംഗത്തെയിട്ടുണ്ട്. പത്രമുതലാളിമാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് വേജ്ബോര്‍ഡ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
വ്യാഴവട്ടം പിന്നിട്ടിട്ടും ശമ്പളപരിഷ്കരണം നടപ്പുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സംഘടനകള്‍ പ്രക്ഷോഭരംഗത്താണ്. ജൂലൈ 11 മുതല്‍ 15 വരെ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായി തിരുവനന്തപുരത്ത് റിലേ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 15ന് തിരുവനന്തപുരത്ത് പ്രതിഷേധ കണ്‍വെന്‍ഷന്‍ നടക്കും. ജൂലൈ 26ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്താനും ആലോചിക്കുന്നുണ്ട്.
9:05 AM
KNEF
ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതന പരിഷ്‌കരണത്തിനായുള്ള മജീതിയ വേജ്‌ബോര്‍ഡിന്റെ ശുപാര്‍ശ നടപ്പാക്കുന്ന കാര്യത്തില്‍ തന്റെ ചുമതല നിറവേറ്റുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തന്നെ സന്ദര്‍ശിച്ച സംഘടനാപ്രതിനിധികള്‍ക്കാണ് അദ്ദേഹം ഈ ഉറപ്പ് നല്കിയത്.
കോണ്‍ഫെഡറേഷന്‍ ഓഫ് ന്യൂസ്‌പേപ്പര്‍ ആന്‍ഡ് ന്യൂസ് ഏജന്‍സി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധിസംഘമാണ് വെള്ളിയാഴ്ച പ്രധാനമന്ത്രിയെ കണ്ടത്. ജസ്റ്റിസ് മജീതിയ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറ് മാസം കഴിഞ്ഞിട്ടും അതു വിജ്ഞാപനം ചെയ്യാത്തതില്‍ പ്രതിനിധികള്‍ പ്രതിഷേധം അറിയിച്ചു.
വേജ്‌ബോര്‍ഡ് നടപ്പാക്കാത്തതുമൂലം പത്രജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിലക്കയറ്റം രൂക്ഷമാവുകയും ജീവിതച്ചെലവ് കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തില്‍ അര്‍ഹമായ വേതനവര്‍ധന ശുപാര്‍ശ ചെയ്ത വേജ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെതിരെ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും പ്രതിനിധിസംഘം അറിയിച്ചു.
എന്തുകൊണ്ട് ഈ പ്രശ്‌നം ഇതുവരെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍ വന്നില്ലെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ശുപാര്‍ശകളെക്കുറിച്ച് കാബിനറ്റ് നോട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നായിരു
ന്നു മാധ്യമോപദേഷ്ടാവ് ഹരീഷ് ഖരെയുടെ മറുപടി.
പ്രശ്‌നം തൊഴില്‍മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോയെന്നും പ്രധാനമന്ത്രി ചോദിച്ചു. തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരെയും രാഷ്ട്രീയനേതാക്കളെയും ഒട്ടേറെ തവണ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതാണെന്നും ഫലമുണ്ടായില്ലെന്നും പ്രതിനിധിസംഘം വ്യക്തമാക്കി. വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിവേദനവും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
മദന്‍ തല്‍വാര്‍ (ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് അസോസിയേഷന്‍) രജീന്ദര്‍ പ്രഭു (നാഷണല്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്), എം.എസ്. യാദവ് (ഫെഡറേഷന്‍ ഓഫ് പി.ടി.ഐ. എംപ്ലോയീസ് യൂണിയന്‍സ്), എം.എല്‍. ജോഷി (യു.എന്‍.ഐ. വര്‍ക്കേഴ്‌സ് യൂണിയന്‍), സുരേഷ് അഖൂരി (ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍) എന്നിവരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.
--
9:51 AM
KNEF
ന്യൂദല്‍ഹി: പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള ജസ്റ്റിസ് മജീതിയ വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരും പത്ര ജീവനക്കാരും ദേശവ്യാപകമായി നടത്തിയ സമരത്തിന് പിന്തുണയുമായി സംസ്ഥാന മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും രംഗത്ത്.
മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, മമതാ ബാനര്‍ജി, തരുണ്‍ ഗോഗി, ശിവരാജ് സിങ് ചൌഹാന്‍, നരേന്ദ്ര മോഡി എന്നിവരാണ് തങ്ങളുടെ പ്രസ്താവനകളില്‍ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മുഖ്യമന്ത്രിമാര്‍ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കി.
മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കേരള പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ജനതാദള്‍^യു അധ്യക്ഷന്‍ ശരദ് യാദവ്, സി.പി.ഐ കേന്ദ്ര സെക്രട്ടറി ഡി. രാജ, സി.പി.എം നേതാക്കളായ തപന്‍ സെന്‍, നീലോത്പല്‍ ബസു എന്നിവരും പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും പിന്തുണ അറിയിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സഭക്കകത്ത് പ്രശ്നം ഉന്നയിക്കുമെന്ന് ജനതാദള്‍^യു എം.പി ശിവാനന്ദ് തിവാരി പറഞ്ഞു.
പന്ത്രണ്ടു വര്‍ഷത്തിനു ശേഷമാണ് പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണത്തിനുള്ള ശുപാര്‍ശ വരുന്നത്. ആറു മാസം മുന്വ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അത് ചര്‍ച്ചക്കെടുക്കാനോ പാസ്സാക്കാനോ തയാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകരും ജീവനക്കാരും രാജ്യവ്യാപകമായി ജൂണ്‍ 28ന് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ ഉപവാസമനുഷ്ഠിച്ചു. സംസ്ഥാനതലത്തില്‍ പ്രക്ഷോഭപരിപാടി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്ച ജീവനക്കാര്‍ പട്ടിണികിടന്നു തയാറാക്കിയ പത്രങ്ങളാണ് പുറത്തിറങ്ങിയത്. വാര്‍ത്തകളും ഫോട്ടോകളും ശേഖരിച്ചതു മുതല്‍ എഡിറ്റിംഗും ലേഔട്ടും അച്ചടിയും പാക്കിംഗുമെല്ലാം ഉപവാസമനുഷ്ഠിച്ച ജീവനക്കാരാണ് നിര്‍വഹിച്ചത്. മാധ്യമമേഖലയില്‍ ഇത്തരമൊരു സമരം ആദ്യമായാണ്.