വര്‍ധിപ്പിച്ച പെന്‍ഷന്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്തത്
പ്രതിഷേധാര്‍ഹം: കെ.എന്‍.ഇ.എഫ്
തൃശൂര്‍: പത്രജീവനക്കാരുടെ സംസ്ഥാന പെന്‍ഷന്‍ 1400 രൂപയില്‍നിന്ന് 2500 ആയി ഉയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പെന്‍ഷന്‍ കമ്മിറ്റിയില്‍ ധാരണയായെങ്കിലും ബജറ്റില്‍ വര്‍ധനവ് പരാമര്‍ശിക്കാതിരുന്നതില്‍ കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ വിവേചപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരേ വ്യവസായത്തില്‍ പണിയെടുക്കുന്നവരുടെ പെന്‍ഷന്‍ ഏകീകരിക്കണമെന്ന ഫെഡറേഷന്റെ ന്യായമായ ആവശ്യം പരിഗണിക്കാതിരുന്നതില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. മാധ്യമജീവനക്കാര്‍ക്കുള്ള ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപന്‍ നമ്പാട്ട്, എം. കുഞ്ഞാപ്പ, ആര്‍.വി. റഷീദ്, പി.പി. ബാബുരാജ്, എം.കെ. മുഹമ്മദ് ഹനീഫ, കെ. പ്രേമരാജന്‍, എം. മോഹനന്‍ദാസ്, സി.ഇ. മോഹനന്‍, റെജി ആന്റണി, എം.സി. ശിവകുമാര്‍, പി. അജീന്ദ്രന്‍, സി. മോഹനന്‍, പി. ശൈലേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍. മനോജ് സ്വാഗതവും ഇ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.