KNEF

സാംസ്‌കാരിക ഘോഷയാത്ര

പത്രജീവനക്കാർക്ക് ക്ഷേമനിധി പരിഗണനയിൽ:ഉമ്മൻചാണ്ടി

മാധ്യമപ്രവര്‍ത്തകര്‍ക്കു സമഗ്ര ക്ഷേമനിധി ഉടന്‍: മുഖ്യമന്ത്രി
മജീതിയ വേജ് ബോര്‍ഡ് നടപ്പാക്കിയ 'മാധ്യമം' മാനേജ്മെന്റിനെ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.വി. രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും അഭിനന്ദിച്ചു

NEWS ROUND UP

Loading Today Head Line...

Friday, December 31, 2010

വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് നിരാശാജനകം: കെ.എന്‍.ഇ.എഫ്

കോട്ടയം: പത്രജീവനക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും വേതന പരിഷ്കരണത്തിനായി രൂപവത്കരിച്ച ജസ്റ്റിസ് മജിദിയ വേജ് ബോര്‍ഡിന്റെ ശിപാര്‍ശ നിരാശാജനകമാണെന്ന് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ശമ്പളപരിഷ്കരണത്തിന്റെ അടിസ്ഥാന ഘടനതന്നെ തകര്‍ക്കുന്ന രീതിയിലാണ് വേജ് ബോര്‍ഡ് കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം വരുന്ന പരിഷ്കരണത്തില്‍ അടിസ്ഥാന ശമ്പളത്തില്‍ നാമമാത്രമായ വര്‍ധനവ് മാത്രമേ ശിപാര്‍ശ ചെയ്തിട്ടുള്ളൂ. പത്രജീവനക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ശിപാര്‍ശയില്‍ ഫെഡറേഷന്‍ ശക്തിയായി പ്രതിഷേധിച്ചു.
കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ പത്രജീവനക്കാരുടെ ഏറ്റവും താഴ്ന്ന ക്ലാസിലെ അടിസ്ഥാന ശമ്പളം 5000 രൂപയില്‍നിന്ന് 10,000 രൂപയായി ഉയര്‍ത്തണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വേജ്ബോര്‍ഡ് അംഗങ്ങളെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടിലും അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ശമ്പള സ്കെയിലില്‍ വര്‍ധനവ് വരുത്താതെ മജീതിയ വേജ്ബോര്‍ഡ് കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ മാറ്റം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി വി. ബാലഗോപാലും പ്രസിഡന്റ് കെ.എന്‍. ലതാനാഥനും പത്രക്കുറിപ്പില്‍ പറഞ്ഞു.

Sunday, December 12, 2010

ഉപവാസ സമരത്തിന്റെ ഫോട്ടോകളിലൂടെ

a

Share

Twitter Delicious Facebook Digg Stumbleupon Favorites More