പത്രപ്രവര്‍ത്തക വേജ് ബോര്‍ഡ്
ഇടക്കാല റിപ്പോര്ട്ട് ഒക്ടോ. 31നകം
ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വേജ് ബോര്‍ഡ് ശിപാര്‍ശയുടെ ഇടക്കാല റിപ്പോര്‍ട്ട് ഒക്ടോബര്‍ 31നകം സമര്‍പ്പിക്കും. വിവിധ യൂനിയനുകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും വാദംകേള്‍ക്കല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്.
കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് വേജ് ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് മജീതിയ ഇക്കാര്യം അറിയിച്ചത്. വേജ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31ന് സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞതായി ന്യൂസ് പേപ്പര്‍^ന്യൂസ് ഏജന്‍സി ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. യാദവ് അറിയിച്ചു. റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചില ഉത്കണ്ഠകള്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചതിനെതുടര്‍ന്ന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു.
ഈ വര്‍ഷം മെയ് 23ന് അവസാനിച്ചവേജ് ബോര്‍ഡിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു.