കൊച്ചിയില്‍ ബി എസ് എന്‍ എല്‍ ഓഫീസ് പിക്കറ്റിംഗ് ഡോ: സെബാസ്ത്യന് പോള്‍ ഉദ്ഘാടനം ചെയ്യുന്നു ;
ഫോട്ടോ റസാക്ക് തായത്തങ്ങാടി ( മാധ്യമം ).
തിരുവനന്തപുരത്ത് ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു
Kerala Newspaper Employees Federation (KNEF)
കെ.യു.ഡബ്യു.ജെയും കെ.എന്‍.ഇ.എഫും സംയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച ഉപരോധ സമരം
ഫോട്ടോ ജോണ്സണ് വി ചിറയത്ത് മാധ്യമം
NEWS ROUND UP
Loading Today Head Line...
Thursday, May 27, 2010
Monday, May 24, 2010
Tuesday, May 18, 2010
മജീതിയ വേജ് ബോര്‍ഡിന്റെ കാലാവധി നീട്ടണം -ഡി. രാജ (സി. പി. ഐ ദേശീയ സെക്രട്ടറി)
തിരുവനന്തപുരം: പത്ര പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജി. ആര്‍. മജീതിയ വേജ് ബോര്‍ഡിന്റെ കാലാവധി നീട്ടണമെന്ന് സി. പി. ഐ ദേശീയ സെക്രട്ടറി ഡി. രാജ എം. പി ആവശ്യപ്പെട്ടു. കാലാവധി അവസാനിക്കുന്ന മജീതിയ വേജ് ബോര്‍ഡിന് പകരം ഏകാംഗ ട്രൈബ്യൂണലിനെ നിയമിക്കാനുള്ള നീക്കം പത്രവ്യവസായത്തിന്റെ ദുരന്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വേജ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വേഗം സമര്‍പ്പിക്കുക, രണ്ടാം ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്ര പ്രവര്‍ത്തക യൂനിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മജീതിയ വേജ് ബോര്‍ഡിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഇനിയെന്ത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ആറ് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ ബോര്‍ഡിന്റെ കാലാവധി നീട്ടണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രണ്ടാം ഇടക്കാലാശ്വാസം അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ സ്വതന്ത്രമായാല്‍ മാത്രമെ ജനാധിപത്യം ശക്തിപ്പെടൂ. എന്നാല്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ കോര്‍പറേറ്റ്, ബിസിനസ് ലോബി കൈയടക്കുകയാണ്. ജനാധിപത്യം നേരിടുന്ന ഈ വെല്ലുവിളിയെ ചെറുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയണമെന്നും രാജ പറഞ്ഞു.
കെ. എന്‍. ഇ. എഫ് പ്രസിഡന്റ് കെ. എന്‍. ലതാനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. എം. പിമാരായ എന്‍. പീതാംബരക്കുറുപ്പ്, എ. സമ്പത്ത്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ബി. ജെ.പി സംസ്ഥാന സെക്രട്ടറി ജെ. ആര്‍. പത്മകുമാര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കെ. സി. രാജഗോപാല്‍, സി. ഗൌരിദാസന്‍ നായര്‍, എന്‍. പത്മനാഭന്‍, പി. ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി സ്വാഗതവും ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എന്‍. കെ. സുരേഷ് നന്ദിയും പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ പത്രപ്രവര്‍ത്തകരും ജീവനക്കാരും പങ്കെടുത്തു