9:13 AM
KNEF
കോട്ടയം: പത്രജീവനക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും വേതന പരിഷ്കരണത്തിനായി രൂപവത്കരിച്ച ജസ്റ്റിസ് മജിദിയ വേജ് ബോര്‍ഡിന്റെ ശിപാര്‍ശ നിരാശാജനകമാണെന്ന് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ശമ്പളപരിഷ്കരണത്തിന്റെ അടിസ്ഥാന ഘടനതന്നെ തകര്‍ക്കുന്ന രീതിയിലാണ് വേജ് ബോര്‍ഡ് കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം വരുന്ന പരിഷ്കരണത്തില്‍ അടിസ്ഥാന ശമ്പളത്തില്‍ നാമമാത്രമായ വര്‍ധനവ് മാത്രമേ ശിപാര്‍ശ ചെയ്തിട്ടുള്ളൂ. പത്രജീവനക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ശിപാര്‍ശയില്‍ ഫെഡറേഷന്‍ ശക്തിയായി പ്രതിഷേധിച്ചു.
കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ പത്രജീവനക്കാരുടെ ഏറ്റവും താഴ്ന്ന ക്ലാസിലെ അടിസ്ഥാന ശമ്പളം 5000 രൂപയില്‍നിന്ന് 10,000 രൂപയായി ഉയര്‍ത്തണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വേജ്ബോര്‍ഡ് അംഗങ്ങളെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടിലും അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ശമ്പള സ്കെയിലില്‍ വര്‍ധനവ് വരുത്താതെ മജീതിയ വേജ്ബോര്‍ഡ് കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ മാറ്റം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി വി. ബാലഗോപാലും പ്രസിഡന്റ് കെ.എന്‍. ലതാനാഥനും പത്രക്കുറിപ്പില്‍ പറഞ്ഞു.
8:59 PM
KNEF
പത്രപ്രവര്‍ത്തക വേജ് ബോര്‍ഡ്
ഇടക്കാല റിപ്പോര്ട്ട് ഒക്ടോ. 31നകം
ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വേജ് ബോര്‍ഡ് ശിപാര്‍ശയുടെ ഇടക്കാല റിപ്പോര്‍ട്ട് ഒക്ടോബര്‍ 31നകം സമര്‍പ്പിക്കും. വിവിധ യൂനിയനുകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും വാദംകേള്‍ക്കല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്.
കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് വേജ് ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് മജീതിയ ഇക്കാര്യം അറിയിച്ചത്. വേജ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31ന് സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞതായി ന്യൂസ് പേപ്പര്‍^ന്യൂസ് ഏജന്‍സി ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. യാദവ് അറിയിച്ചു. റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചില ഉത്കണ്ഠകള്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചതിനെതുടര്‍ന്ന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു.
ഈ വര്‍ഷം മെയ് 23ന് അവസാനിച്ചവേജ് ബോര്‍ഡിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു.
12:36 AM
KNEF
തൃശൂര്‍: മാധ്യമം തൃശൂര്‍ യൂനിറ്റിലെ സബ് എഡിറ്റര്‍ എന്‍.കെ. റിയാസ് (29) നിര്യാതനായി. ആലുവ എരുമത്തല സ്വദേശിയാണ്. മയ്യിത്ത് നമസ്കാരം നാലാംമൈല്‍ ജുമാമസ്ജിദില്‍.
2007ല്‍ മാധ്യമത്തില്‍ ചേര്‍ന്ന റിയാസ് സ്പോര്‍ട്സ് റിപ്പോര്‍ട്ടിംഗിലാണ് സ്പെഷലൈസ് ചെയ്തിരുന്നത്.
തൃശൂര്‍: മാധ്യമം തൃശൂര്‍ യൂനിറ്റിലെ സബ് എഡിറ്റര്‍ എന്‍.കെ. റിയാസിന്റെ അകാല മരണത്തില്‍ മാധ്യമം എംപ്ലോയീസ് യുനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ വി മൊയ്തീന്‍ കുട്ടി അനുശോചിച്ചു
2:48 AM
KNEF
കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി ബുധനാഴ്ച കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യുന്നു
1:02 AM
KNEF
കെ.യു.ഡബ്ല്യു.ജെ & കെ.എന്‍.ഇ.എഫ് സംയുക്ത സമ്മേളനം ബുധനാഴ്ച
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി ബുധനാഴ്ച കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.മാധ്യമരംഗത്ത് തൊഴിലെടുക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതാണ് സമ്മേളന ലക്ഷ്യം. എറണാകുളം ടൌണ്‍ഹാളില്‍ രാവിലെ 10നാണ് സമ്മേളനം.
9:25 PM
KNEF
Joint Panel In Assam To Monitor Wage Board Implementation
GUWAHATI:– The State Government on August 23 constituted a joint inspection committee with representatives of journalists and non-journalists newspaper employees’ unions, managements of newspaper houses and officers of State Labour department to ensure implementation of Manisana Singh Wage Board Award.
State Labour Minister Prithvi Majhi took strong exception to the failure of the newspapers managements, barring one group, in implementing the Manisana Singh Wage Board Award and assured that the State Government will take all possible steps to get the award implemented at the earliest, a press release issued by Journalists’ Union of Assam said.
Observing the absence of representatives of newspaper managements at the meeting, the Miniser warned that the government would be compelled to take steps to ensure their participation in the next meeting.
8:55 PM
KNEF
Monday, August 2, 2010
പതിറ്റാണ്ടുകളായി മലയാളപത്രലോകത്ത് മാറ്റത്തിന്റെ ഗതിവേഗം നിയന്ത്രിച്ച മാധ്യമകുലപതിയായ കെ.എം. മാത്യുവിന്റെ വിയോഗം അക്ഷരകേരളത്തിന് കനത്ത നഷ്ടം തന്നെയാണ്. ആഗോള മാധ്യമമണ്ഡലത്തില്‍ മലയാളത്തിന് സവിശേഷസ്ഥാനം നേടിയെടുത്ത അദ്ദേഹത്തോട് സാക്ഷരകേരളം എന്നും കടപ്പെട്ടിരിക്കും. മലയാളഭാഷയെയും സംസ്‌കാരത്തെയും വിശ്വത്തോളം ഉയര്‍ത്തിയ യുഗപ്രഭാവനെയാണ് കെ.എം. മാത്യുവിന്റെ ദേഹവിയോഗത്തിലൂടെ കൈരളിക്ക് നഷ്ടമായിരിക്കുന്നത്. 1973ല്‍ 'മലയാള മനോരമ' ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി സ്ഥാനമേറ്റ കെ.എം. മാത്യു, ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ത്തികള്‍ കടന്ന മഹാപ്രസ്ഥാനമായി തന്റെ സ്ഥാപനത്തെ വളര്‍ത്തി.ആയിരക്കണക്കിനു ആളുകള്‍ക്ക് ജോലിനല്കി കണ്ടത്തില്‍ വറുഗീസ് മാപ്പിള, മാമ്മന്‍മാപ്പിള തുടങ്ങിയ മഹാരഥന്മാരുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ആശയപ്രമാണങ്ങളിലും വിചാരധാരകളിലും പാരമ്പര്യം കാത്തുസൂക്ഷിച്ചുതന്നെ, പുതിയ കാലത്തോടും ലോകത്തോടും ക്രിയാത്മകമായി പ്രതിവര്‍ത്തിക്കുന്നതില്‍ പല കാതം മുന്നില്‍ നില്‍ക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ വിസ്മയാവഹമായ വ്യക്തിവൈഭവം വിളിച്ചോതുന്നു. 1954ല്‍ മാനേജിങ് എഡിറ്ററായി തുടങ്ങി, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള 17 എഡിഷനുകളുള്ള ദിനപത്രമായും വിവിധ ഭാഷകളിലായി 43 പ്രസിദ്ധീകരണങ്ങളടങ്ങുന്ന ബൃഹദ്‌സംരംഭമായും 'മലയാള മനോരമ'യെ മാറ്റിയെടുത്താണ് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ ആ കര്‍മയോഗി ദിവംഗതനാവുന്നത്.
ആ വിയോഗം സൃഷ്ടിച്ച അടങ്ങാത്ത ദുഃഖത്തില്‍ അദ്ദേഹത്തിന്റെ സന്തപ്തകുടുംബങ്ങളുടെ, ബന്ധുജനങ്ങളുടെ, സുഹൃത്തുക്കളുടെ കൂടെ KNEF കുടുംബവും ഉപചാരപൂര്‍വം പങ്കുചേരുന്നു.
3:35 AM
KNEF
കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന ശാര്‍ന്ഗ്ധരന്‍ അനുസ്മരണം പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ ദിനകരന്‍ ഉദ്‌ഘാടനം ചെയ്യുന്നു
1:35 AM
KNEF
28 June 2010
The following resolution was adopted on Wage Board Progress:
This meeting of the Central Working Committee of the All India Newspaper Employees Federation (AINEF) held at Machilipatnam, Andhra Pradesh, notes with satisfaction that the Government of India has extended the tenure of the Wage Boards till 31 December 2010.
Most of the work of the Wage Boards is said to have already been completed and the Government’s earlier moves to appoint a tribunal in place of the wage boards were opposed by newspaper employees all over the country. It was in fact as a result of this opposition and agitation by the workers that the PMO had to intervene in the matter and an understanding was reached agreeable to all concerned.
The AINEF hopes that the wage boards would expedite the work and finish the remaining work in stipulated time frame. The AINEF assures its fullest cooperation to the wage boards and the Government of India in this.
M.L. Talwar,
General Secretary.
AINEF
1:43 AM
KNEF
2:20 AM
KNEF
സമ്മേളനത്തിന്റെ ഫോട്ടോകളിളുടെ
Photos > Abhjith and Gireesh (Madhyamam)
12:25 AM
KNEF
സമ്മേളനത്തിന് k ലതനാഥന്‍ പതാക ഉയര്‍ത്തുന്നു