കൊച്ചിയില്‍ ബി എസ് എന്‍ എല്‍ ഓഫീസ് പിക്കറ്റിംഗ് ഡോ: സെബാസ്ത്യന് പോള്‍ ഉദ്ഘാടനം ചെയ്യുന്നു ;
ഫോട്ടോ റസാക്ക് തായത്തങ്ങാടി ( മാധ്യമം ).
തിരുവനന്തപുരത്ത് ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു
Kerala Newspaper Employees Federation (KNEF)
കെ.യു.ഡബ്യു.ജെയും കെ.എന്‍.ഇ.എഫും സംയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച ഉപരോധ സമരം
ഫോട്ടോ ജോണ്സണ് വി ചിറയത്ത് മാധ്യമം
NEWS ROUND UP
Loading Today Head Line...
Sunday, May 26, 2024
Monday, August 18, 2014
പത്രജീവനക്കാർക്ക് ക്ഷേമനിധി പരിഗണനയിൽ:ഉമ്മൻചാണ്ടി
By | Monday August 18th, 2014
കോട്ടയം:പത്ര സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് സമഗ്ര ക്ഷേമനിധി സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കോട്ടയം വിമലഗിരി കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈയെടുക്കുമെന്നും അദ്ദേഹംപറഞ്ഞു.
സുവനീർ പ്രകാശനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
നിർവഹിച്ചു.ജോസ് കെ.മാണി എം.പി,പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.പത്മനാഭൻ,പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്.മനോജ്,കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.വി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി.ബാലഗോപാലിനെ അനുമോദിച്ചു.ഗോപൻ നമ്പാട്ട് സ്വാഗതവും ജെയിംസ് ജേക്കബ് നന്ദിയും പറഞ്ഞു.
കെ.എൻ.ഇ.എഫ്: എസ് .ആർ .അനിൽകുമാർ പ്രസിഡന്റ്; ഗോപൻ നമ്പാട്ട് ജനറൽ സെക്രട്ടറി
By | Monday August 18th, 2014
കോട്ടയം: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ(കെ.എൻ.ഇ.എഫ്) സംസ്ഥാന
പ്രസിഡന്റായി എസ് . ആർ .അനിൽ കുമാറിനെയും(കേരള കൗമുദി) ജനറൽ സെക്രട്ടറിയായി
ഗോപൻ നമ്പാട്ടിനെയും(ദേശാഭിമാനി) തിരഞ്ഞെടുത്തു.ഫസലു റഹ്മാൻ(മാധ്യമം) ആണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാരായി ജയ്‌സൺ മാത്യു(ദീപിക), എം. എൻ. ശശീന്ദ്രൻ(ദേശാഭിമാനി) എന്നിവരെയും സെക്രട്ടറിയായി എം .കെ. സുരേഷിനെയും(ദേശാഭിമാനി) തിരഞ്ഞെടുത്തു. നൗഷാദ്(ചന്ദ്രിക), ബൈജു(കേരള കൗമുദി), പി .അജീന്ദ്രൻ(ദേശാഭിമാനി) എന്നിവരാണ് മേഖലാ സെക്രട്ടറിമാർ. സമഗ്ര ക്ഷേമനിധി ആരംഭിക്കുക, പെൻഷൻപദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, വേജ്‌ബോർഡ് റിപ്പോർട്ട് എല്ലാ പത്രസ്ഥാപനങ്ങളിലും നടപ്പാക്കുക, തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.